എന്താണ് ആയുഷ്മാൻ വയ വന്ദന കാർഡ്?
2024 ഒക്ടോബർ 29-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ആയുഷ്മാൻ വയ വന്ദന, ഇന്ത്യയിലെ 70 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും വർഷം 5 ലക്ഷം രൂപ സൗജന്യ ആരോഗ്യ ഇൻഷുറൻസ് സൌകര്യം ഉറപ്പാക്കുന്നു. ഇതിനായായി വരുമാന പരിധിയോ മുൻഗണനാ ക്രമമോ ഇല്ല, പ്രായം മാത്രം ആണ് ഘടകം.
ആയുഷ്മാൻ വയ വന്ദന കാർഡ് സവിശേഷതകൾ
- ₹5 ലക്ഷം വരെ സൗജന്യ ചികിത്സ.
- 2,000-ലധികം രോഗങ്ങൾക്കും ശസ്ത്രക്രിയകൾക്കും ചികിത്സ ഉൾപ്പെടുത്തുന്നു.
- നേരത്തേ ഉള്ള ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ കവർ ചെയ്യും.
- ഒരേ സമയം രണ്ട് ഇൻഷുറൻസ് ആനുകൂല്യങ്ങൾ നേടാനാകില്ല – നിങ്ങളുടെ പഴയ പദ്ധതികളോ പുതിയ ഐയുഷ്മാൻ കാർഡോ ഏതെങ്കിലും ഒന്നു മാത്രം തിരഞ്ഞെടുക്കണം.
- No Waiting Period – അപേക്ഷിച്ച ദിവസം മുതൽ കവർ തുടക്കം.
യോഗ്യത അറിയാം
- ഇന്ത്യക്കാരായ 70 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം.
- ആധാർ കാർഡ് പോലെയുള്ള തിരിച്ചറിയൽ രേഖ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം.
- വിലാസം, പ്രായം തുടങ്ങിയ തെളിവുകൾ നൽകണം.
ആയുഷ്മാൻ വയ വന്ദന കാർഡ് എങ്ങനെ ലഭിക്കും?
ഓൺലൈൻ വഴി അപേക്ഷിക്കാം:
- ‘ആയുഷ്മാൻ ആപ്പ്’ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുക.
- മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- ആധാർ ഉപയോഗിച്ച് eKYC പൂർത്തിയാക്കുക.
- കാർഡ് ഡിജിറ്റൽ ആയി ഡൗൺലോഡ് ചെയ്യാം.
വെബ്സൈറ്റ് വഴി:
- Ayushman Bharat Beneficiary പോർട്ടൽ സന്ദർശിക്കുക.
- ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പർ നൽകി OTP വെരിഫിക്കേഷൻ ചെയ്യുക.
- ആവശ്യമായ മറ്റ് വിവരങ്ങൾ നൽകുക.
- eKYC പൂർത്തിയാക്കിയ ശേഷം കാർഡ് ഡൗൺലോഡ് ചെയ്യുക.
ഹോസ്പിറ്റൽ വഴി:
- അടുത്തുള്ള ആയുഷ്മാൻ അംഗീകൃത ആശുപത്രി സന്ദർശിക്കുക.
- ആധാർ കാർഡ് പോലെയുള്ള ആവശ്യമായ രേഖകൾ സമർപ്പിക്കുക.
- ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യുക.
- OTP ആവശ്യമായി വന്നേക്കാം അതിനാൽ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പർ നൽകുക.
സഹായത്തിനായി വിളിക്കാം:
- 14555 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സംശയങ്ങൾ മാറ്റാവുന്നതാണ്.
- 1800 11 0770 എന്ന നമ്പറിൽ മിസ്ട് കോൾ മാത്രം നൽകിയാൽ തിരികെ കാൾ ലഭിക്കുന്നതാണ്.
ഇതിനകം പ്രയോജനം ലഭിച്ചവർ
- ആരംഭിച്ച രണ്ട് മാസത്തിനുള്ളിൽ 25 ലക്ഷം മുതിർന്ന പൗരന്മാർ രജിസ്റ്റർ ചെയ്തു.
- ₹40 കോടി രൂപ വിലവരുന്ന ചികിത്സകൾ ഇതിനകം ലഭിച്ചിട്ടുണ്ട്.
- ഹൃദയ ശസ്ത്രക്രിയ, കാറ്ററാക്റ്റ്, ഇടുപ്പ്/കാൽമുട്ട് ജോയിന്റ് ശരിയാക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾ സാധാരണയായി ആയുഷ്മാൻവയ വന്ദന കാർഡ് ഉടമകൾ ചെയ്ത് വരുന്നു.
ഡൽഹിയിലെ പ്രത്യേക പദ്ധതി
ഡൽഹിയിൽ കേന്ദ്ര-സംസ്ഥാന സഹകരണം വഴി ₹10 ലക്ഷം കവർ ലഭ്യമാക്കി. ഇതിൽ ₹5 ലക്ഷം കേന്ദ്ര പദ്ധതിയും, ₹5 ലക്ഷം ഡൽഹി സർക്കാരുമാണ് നൽകുന്നത്. ഡൽഹിയിലെ മുതിർന്ന പൗരന്മാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഈ സംയുക്ത പദ്ധതി സഹായകരമാണ്.
ചുരുക്കത്തിൽ
ആയുഷ്മാൻ വയ വന്ദന കാർഡ് ഇന്ത്യയിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നത്തിനുള്ള വലിയ നീക്കമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ മികച്ച ചികിത്സ ലഭിക്കാൻ ഇനി എളുപ്പമാണ്. ഇപ്പോൾ തന്നെ നിങ്ങൾക്കോ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലെ മുതിർന്നവർക്കായോ രജിസ്റ്റർ ചെയ്യൂ. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് ആയ www.pmjay.gov.in സന്ദർശിക്കുക.