ഡയറക്ഷണൽ മൂവ്മെന്റ് ഇൻഡക്സ്.
ഡയറക്ഷണൽ മൂവ്മെന്റ് ഇൻഡക്സ് (DMI) എന്നത് ഒരു അസറ്റിന്റെ വില ചലനത്തിന്റെ ശക്തിയും ദിശയും അളക്കുന്ന ഒരു ടെക്നിക്കൽ ഇൻഡിക്കേറ്റർ ആണ്, ഇത് തെറ്റായ സിഗ്നലുകൾ കുറയ്ക്കാൻ സഹായിക്കുന്നവയാണ്.
വില ഒന്നുകിൽ മുകളിലേക്കോ അല്ലെങ്കിൽ താഴേക്കോ ആകാം, ഇത് നെഗറ്റീവ് ദിശാസൂചകം (-DI), പോസിറ്റീവ് ദിശാസൂചകം (+DI) എന്നിങ്ങനെയുള്ള രണ്ട് അനുബന്ധ ലൈനുകൾ നമുക്ക് വ്യക്തമാക്കി തരുന്നു.
ഓഹരികളുടെയും മറ്റും മുൻകാല ഉയർച്ച താഴ്ചകൾ താരതമ്യം ചെയ്ത് ആണ് ഈ രണ്ട് ലൈനുകൾ ഇൻഡികേറ്ററിൽ രൂപപ്പെടുന്നത്.
ഈ ലൈനുകൾക്കിടയിലുള്ള വ്യാപ്തി കൂടുന്തോറും വിലയുടെ പോക്ക് വളരെ ശക്തമാകും (മുകളിലേക്കോ, താഴേക്കോ). +DI ലൈൻ -DI ലൈനിന് മുകളിലാണെങ്കിൽ, വിലയുടെ പോക്ക് ശക്തമായി മുകളിലേക്ക് ആണെന്നും. -DI ലൈൻ +DI ലൈനിന് മുകളിലാണെങ്കിൽ, വിലയുടെ പോക്ക് ശക്തമായി താഴേക്കാണെന്നും മനസിലാക്കാം.
ആവറേജ് ഡയറക്ഷണൽ ഇൻഡക്സ് (ADX).
ആവറേജ് ഡയറക്ഷണൽ ഇൻഡക്സ് (ADX) എന്ന് വിളിക്കുന്ന ഒരു മൂന്നാം ലൈനും അപ്ട്രെൻഡിന്റെയോ ഡൗൺട്രെൻഡിന്റെയോ ശക്തി അളക്കാൻ ഉപയോഗിക്കാം.
വെല്ലസ് വൈൽഡർ എന്നയാൾ വികസിപ്പിച്ച ഡയറക്ഷണൽ മൂവ്മെന്റ് സിസ്റ്റത്തിന്റെ (DMI) ഒരു ഭാഗമാണ് ADX.
ആവറേജ് ഡയറക്ഷണൽ ഇൻഡക്സ് അഥവാ ശരാശരി ദിശാസൂചിക (ADX) ഒരു ട്രെൻഡിന്റെ ശക്തി അളക്കാൻ ഉപയോഗിക്കുന്ന ഒരു സാങ്കേതിക സൂചകമാണ്.
ADX 25-ന് മുകളിലായിരിക്കുമ്പോൾ ശക്തമായ ഒരു ട്രെൻഡ് നിലവിലുണ്ടെന്നും 20-ന് താഴെയുള്ളപ്പോൾ അസറ്റ് പ്രത്യേക ട്രെൻഡിൽ അല്ലെന്നും വൈൽഡർ അഭിപ്രായപ്പെടുന്നു.
ക്രോസ്ഓവറുകൾ പ്രധാന വ്യാപാര സിഗ്നലുകളാണ് എന്ന് കരുതപ്പെടുന്നു. +DI ലൈൻ -DI ലൈനിന് മുകളിൽ കടക്കുമ്പോൾ ഒരു ലോങ്ങ് ട്രേഡ് എടുക്കാമെന്നും.
അതേസമയം, +DI ലൈൻ -DI ലൈനിന് വളരെ താഴെ പോകുമ്പോൾ ഒരു വിൽപ്പന സിഗ്നൽ സംഭവിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ഇടിവ് നടക്കുന്നതിനാൽ ഒരു ഷോർട്ട് ട്രേഡ് എടുക്കാമെന്നും ട്രേഡർമാർ വിശ്വസിക്കുന്നു.
ചില സമയങ്ങളിൽ ADX നല്ല സിഗ്നലുകൾ പുറപ്പെടുവിച്ചേക്കാമെങ്കിലും, ഒരു ട്രേഡിൽ ഏർപ്പെട്ട ശേഷം വിചാരിച്ച ഒരു ട്രെൻഡ് സംഭവിക്കണമെന്നില്ല എന്നതിനാൽ മറ്റ് കാര്യങ്ങൾ കൂടി പഠിച്ചശേഷം മാത്രം ട്രേഡിൽ ഏർപ്പെടുക.
ഡയറക്ഷണൽ മൂവ്മെന്റ് ഇൻഡക്സ് ട്രെൻഡ് സ്ഥിരീകരിക്കാൻ.
ഡയറക്ഷണൽ മൂവ്മെന്റ് ഇൻഡക്സ് (DMI) ഒരു ട്രെൻഡ് അല്ലെങ്കിൽ ട്രേഡ് സ്ഥിരീകരണ ഉപകരണമായും ഉപയോഗിക്കാം.
+DI ലൈൻ -DI-ന് വളരെ മുകളിലാണെങ്കിൽ ട്രെൻഡ് വളരെ ശക്തമായി മുകളിലേക്കാണ് എന്ന് മനസിലാക്കാം.
മറ്റ് എൻട്രി രീതികളെ അടിസ്ഥാനമാക്കി നിലവിലുള്ള ലോംഗ് ട്രേഡുകൾ അല്ലെങ്കിൽ പുതിയ ലോംഗ് ട്രേഡ് സിഗ്നലുകൾ സ്ഥിരീകരിക്കാൻ ഇത് സഹായിക്കും.
നേരെമറിച്ച്, -DI ലൈൻ +DI-ന് വളരെ മുകളിലാണെങ്കിൽ, ഇത് ശക്തമായ ഡൗൺട്രെൻഡ് അല്ലെങ്കിൽ ഷോർട്ട് പൊസിഷനുകൾ ചെയ്യാനുള്ള സ്ഥിരീകരണമാണെന്നും വിശ്വസിക്കാം.
ഉപസംഹാരം: നഷ്ട സാദ്ധ്യതകൾ.
+DI, -DI റീഡിംഗുകളും ക്രോസ്ഓവറുകളും പഴയകാല വിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്, അവ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പ്രതിഫലിപ്പിക്കണമെന്നില്ല. ഒരു ക്രോസ്ഓവർ സംഭവിച്ചേക്കാം എന്നാലും അതിനനുസരിച്ച് വില പ്രതികരിക്കണമെന്നില്ല, ഈ ഒരു ഇൻഡിക്കേറ്ററിന്റെ അടിസ്ഥാനത്തിൽ മാത്രം ട്രേഡ് എടുക്കാതിരിക്കുക.
നല്ല ഒരു ഡിസ്കൗണ്ട് ബ്രോക്കറെ തിരഞ്ഞെടുക്കുക.
ഒരു ഫുൾടൈം ബ്രോക്കറെ തിരഞ്ഞെടുക്കുക.
സാവിമലയാളിയിൽ ലേഖനം എഴുതാൻ താല്പര്യം ഉള്ളവർ info(at)savvymalayali.in എന്ന വിലാസത്തിലേക്ക് നിങ്ങളുടെ താല്പര്യം എഴുതി അറിയിക്കുക